Home > Prasad Amore

ഭക്തിയും കാമവും ഒഴുകുന്ന ഇന്ത്യൻ ഗ്രാമ വീഥികളിൽ …….

2018 ജനുവരി ആദ്യത്തെ ഒരു സന്ധ്യാനേരത്താണ് ഞാൻ യമുനയെ കാണുന്നത് .ഹുബ്ലിയിലെ ശ്രീ സിദ്ധരൂദ്ധ സ്വാമി മഥിലെ ഒരു മര ചുവട്ടിൽ ഭിക്ഷയായി കിട്ടിയ അന്നം ഭക്ഷിച്ചുകൊണ്ടിരുന്ന അവളുടെ അരുകിലേയ്ക്ക് നടന്നപ്പോൾ ഡ്രൈവർ പറഞ്ഞു :”സർ അവൾ H I V ബാധിതയാകാം” ഉറ്റവർക്ക് അസ്വീകാര്യയായ യമുന ക്ഷേത്ര പരിസരത്തു് ഭിക്ഷയാചിച്ചു് കഴിഞ്ഞുവരികയാണ് .പതിനാലാം വയസ്സുമുതൽ തന്റെ ആകാരസൗഷഠവം നിരവധി പേരുടെ ആതിഥ്യത്തിനു സമർപ്പിക്കപ്പെട്ടതോടെ കുടുംബവുമായുള്ള കെട്ടുപാടുകൾ അന്യമാക്കപ്പെട്ടു .ധനികരുടെ

Read More

തവാങിലെ ബുദ്ധൻ

അരിയിൽ വാറ്റിയ അപുങ്ങ് (നാടൻ ചാരായം) ഗ്ലാസിൽ ഒഴിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ ആ ബീഹാറി പറഞ്ഞു :”ഈ തണുപ്പത്തു കൂടെ കിടക്കാൻ എന്റെ ഇളയമകളെ പറഞ്ഞയക്കട്ടെ ” തവാങിലേയ്ക്കുള്ള യാത്ര മദ്ധ്യേ സേലാ പാസിൽ എത്തിയപ്പോഴേക്കും സന്ധ്യയായി .മോശം കാലാവസ്ഥയെ തുടർന്നു അവിടെ അന്ന് തങ്ങുകയെ നിവൃത്തിയുള്ളു . .താമസസൗകര്യങ്ങൾ ഉള്ള ഒരിടമല്ല .അവിടെ റോഡിൽ കുടിൽ കെട്ടി താമസിക്കുന്ന ജ്യോതി എന്ന് പേരുള്ള നേപ്പാളി യുവതിയും അവരുടെ ബീഹാറിയായ പങ്കാളിയും കനിഞ്ഞു

Read More

മയോങിലെ മന്ത്രവാദികൾ .

മയോങിൽ ആറ് മാസങ്ങൾക്കുമുന്പ് ഒരു മനുഷ്യബലി നടന്നിരുന്നുവെന്ന് ഗോഹതിയിലെ പത്രപ്രവർത്തകൻ രാജ്കമൽ കക്കോട്ടി പറഞ്ഞു .മയോങിലെ ചില ഇടങ്ങളിൽ ബലികളും ആഭിചാരകർമ്മങ്ങളും നിഗുഢമായി നടക്കുന്നുണ്ടെന്നാണ് പൊതുവെയുള്ള സംസാരം .അതിശക്തമായ അടിയൊഴുക്കുള്ള ബ്രഹ്മപുത്രയുടെ ജലഷോഭത്തിന്റെ ഇരകളാണ് അതിന് തീർത്തു് വസിക്കുന്നവർ .പ്രകൃതിഭീതിയുടെയും ആകാംഷയുടെയും നിമിഷങ്ങൾ സൃഷ്ടിക്കുന്ന അയുക്തി ദുഷ്‌കരമായ പ്രകൃതിയുടെ അലംഘനീയ നിയമങ്ങൾ ഖണ്ഡിക്കാൻ കഴിയാത്ത മനുഷ്യാവസ്ഥയുടെ സൂചകമാകാം .അതിഭൗതിക വിശ്വാസങ്ങളെ ആശ്ലേഷിക്കുന്ന മനുഷ്യവാസന അതിപുരാതനമാണ് . ഇന്ത്യയിലെ ആഭിചാരക്കാരുടെ ഈറ്റില്ലമാണ് അസമിലെ

Read More